ജിയോയുടെ ഒരുമാസം വാലിഡിറ്റിയുള്ള മികച്ച ഡാറ്റ പ്ലാനുകൾ

0

സേവനം ആരംഭിച്ച് ഏതാനും വർഷങ്ങൾക്കുള്ളിൽ, ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായി മാറിയ റിലയൻസ് ജിയോ ഉപയോക്താക്കൾക്ക് മികച്ച പ്ലാനുകളും സേവനങ്ങളും നൽകാൻ പരിശ്രമിക്കുന്ന ടെലിക്കോം ഓപ്പറേറ്ററണ്. ഇന്ത്യൻ വിപണിയിലെ വലിയൊരു വിഭാഗം മാർക്കറ്റ് ഷെയറും ജിയോയുടേതാണ്. എല്ലാ നിരക്കുകളിലും മികച്ച ആനുകൂല്യങ്ങളുള്ള പ്ലാനുകൾ നൽകുന്നുവെന്നതാണ് ജിയോയെ ഉപയോക്താക്കളുടെ പ്രീയപ്പെട്ട ടെലിക്കോം ഓപ്പറേറ്ററായി നില നിർത്തുന്നത്.

ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകൾ മറ്റ് ടെലിക്കോം ഓപ്പറേറ്റർമാരുടെ പ്ലാനുകൾക്ക് സമാനമായി 28, 56, 84 ദിവസങ്ങൾ വാലിഡിറ്റിയോടെയാണ് വരുന്നത്. ഇവയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന 28 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുകളിൽ തന്നെ ലഭിക്കുന്ന ഡാറ്റയിൽ മാറ്റം ഉണ്ട്. ദിവസേന 3 ജിബി ഡാറ്റ നൽകുന്ന പ്ലാനുകളും 2 ജിബി ഡാറ്റ നൽകുന്ന പ്ലാനുകളും 1.5 ജിബി ഡാറ്റയോ 1 ജിബി ഡാറ്റയോ നൽകുന്ന പ്ലാനുകളുമെല്ലാം ജിയോയുടെ പ്രീപെയ്ഡ് റീചാർജ് പോർട്ട്ഫോളിയോയിൽ ഉണ്ട്.

ധാരളം ഡാറ്റ ഉപയോഗിക്കുന്ന ആളുകൾക്ക് വേണ്ടി ജിയോ നൽകുന്ന പ്രീപെയ്ഡ് പ്ലാനാണ് 349 രൂപയുടെ പ്ലാൻ. പ്രതിദിനം 3 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. 28 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ 3ജിബി എന്ന പ്രതിദിന ഡാറ്റ പരിധി അവസാനിച്ചുകഴിഞ്ഞാൽ 64 കെബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ലഭ്യമാക്കും.

ജിയോയുടെ 349 രൂപ പ്ലാൻ ഡാറ്റ ആനുകൂല്യങ്ങൾക്കൊപ്പം തന്നെ മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 1000 മിനിറ്റ് കോളിങും ജിയോ നൽകുന്നുണ്ട്. എല്ലാ ജിയോ അപ്ലിക്കേഷനുകളിലേക്കും കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും ദിവസവും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കും. ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് സൌജന്യ കോളുകളാണ് പ്ലാൻ നൽകുന്നത്.

എല്ലാ ഉപയോക്താക്കൾക്കും ദിവസേന 3 ജിബി ഡാറ്റ എന്ന വലിയ ഡാറ്റ ആനുകൂല്യം ആവശ്യം ഉള്ളവരായിരിക്കില്ല. ചില ആളുകൾക്ക് 2ജിബി ഡാറ്റ തന്നെ ധാരാളമായിരിക്കും. അത്തരം ആളുകൾക്കായി ജിയോ നൽകുന്ന 249 രൂപയുടെ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. പ്ലാനിൽ ദിവസേന 2ജിബി ഡാറ്റ ആനുകൂല്യം ആസ്വദിക്കുന്നതിനൊപ്പം തന്നെ നിങ്ങൾക്ക് മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 1000 മിനിറ്റ് സൌജന്യ കോളുകളും കമ്പനി നൽകുന്നുണ്ട്.

അധികം പണം മുടക്കാൻ പറ്റാത്ത ഉപയോക്താക്കൾക്ക് ദിവസവും ഡാറ്റയും കോളിങ് ആനുകൂല്യവും നൽകാനായി ജിയോ അവതരിപ്പിച്ച പ്ലാനാണ് 199 രൂപയുടെ കോംബോ പ്ലാൻ. ഇതിലൂടെ ഉപയോക്താക്കൾക്ക് 28 ദിവസത്തെ വാലിഡിറ്റിയിൽ ദിവസേന 1.5 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 1.5 ജിബി കഴിഞ്ഞാൽ 64 കെബിപിഎസ് വേഗതയിലുള്ള ഇന്റർനെറ്റും ഉപയോക്താക്കൾക്ക് ലഭ്യമാകും.

Leave A Reply

Your email address will not be published.