രോഗപ്രതിരോധ ശേഷി കൂട്ടാൻ ഇതാ മൂന്ന് ‘ഹെൽത്തി ഡ്രിങ്കുകൾ’

0

ശക്തമായ രോഗപ്രതിരോധ സംവിധാനത്തിന് ശരീരത്തിന് ഊർജ്ജവും പോഷകങ്ങളും ആവശ്യമാണ്. പതിവായി കഴിക്കുന്ന ഭക്ഷണരീതിയെ ആശ്രയിച്ചായിരിക്കും ഇത്. മാത്രമല്ല, പ്രതിരോധശേഷി ഒറ്റരാത്രികൊണ്ട് വർധിപ്പിക്കാവുന്ന ഒന്നല്ല. മറിച്ച് ആരോഗ്യകരമായ ശരീരത്തിന് പോഷകമൂല്യമുള്ള ഭക്ഷണം കഴിക്കുന്നതിലൂടെ മാത്രമേ പ്രതിരോധശേഷി വർധിപ്പിക്കാൻ സാധിക്കൂ. രോഗപ്രതിരോധവ്യവസ്ഥ ശരീരത്തെ ഏതെങ്കിലും തരത്തിലുള്ള ബാക്ടീരിയ അല്ലെങ്കിൽ വൈറൽ അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നു. ബാക്ടീരിയയോ അല്ലെങ്കിൽ മറ്റേതെങ്കിലും വൈറൽ അണുബാധയോടോ പോരാടുന്നതിനുള്ള ഒരു പ്രധാന മാർഗമാണ് ശക്തമായ രോഗപ്രതിരോധ സംവിധാനം. ‘ സമീകൃത ആഹാരത്തിന് പുറമെ, പരമ്പരാഗത പ്രതിരോധശേഷി വർധിപ്പിക്കുന്ന ഔഷധങ്ങൾ ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ് ‘ – ബാംഗ്ലൂരിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ സീനിയർ ഡയറ്റീഷ്യൻ അനുഷ്ക ബൈൻ‌ദുർ പറയുന്നു. രോ​ഗ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട മൂന്ന് ‘ഹെൽത്തി ഡ്രിങ്കുകൾ’ ഏതൊക്കെയാണെന്ന് ഡയറ്റീഷ്യൻ പറയുന്നു.

1) മഞ്ഞള്‍ ചേര്‍ത്ത പാല്‍ (‘ഗോള്‍ഡന്‍ മില്‍ക്ക്’)…

കോശങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാനും രോഗത്തിനും അണുബാധയ്ക്കുമെതിരെ പോരാടാനും കഴിയുന്ന ‘കുർക്കുമിൻ’ എന്ന ഘടകമാണ് മഞ്ഞളിൽ അടങ്ങിയിരിക്കുന്നു. അത് കൂടാതെ, ​ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും മഞ്ഞൾ ചേർത്ത് പാൽ കുടിക്കുന്നത് ഏറെ ​ഗുണം ചെയ്യും.

2) മുരിങ്ങയില ജ്യൂസ്….

മുരിങ്ങയിലയിൽ ഇരുമ്പും വിറ്റാമിൻ എയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും രോഗപ്രതിരോധ ശേഷി നിലനിർത്താൻ ആവശ്യമാണ്. ധാരാളം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ നല്ലതാണ്.

3) സുഗന്ധവ്യഞ്ജനങ്ങൾ കൊണ്ടുള്ള ഹെൽത്തി ഡ്രിങ്ക്…

ജീരകം, കുരുമുളക്, കറുവപ്പട്ട, ഇഞ്ചി, ​ഗ്രാമ്പു, മഞ്ഞൾ, തേൻ എന്നിവ ഉപയോഗിച്ചുള്ള ഒരു ഹെൽത്തി ഡ്രിങ്കാണ് ഇത്. ഇടവിട്ടുള്ള ചുമ, ജലദോഷം, തുമ്മൽ എന്നിവയ്ക്ക് ആശ്വസം നൽകുന്നു.
ഇനി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം…

ജീരകം             ഒരു ടീസ്പൂൺ
കുരുമുളക്      ഒരു നുള്ള്
കറുവപ്പട്ട        1 കഷ്ണം
ഇഞ്ചി               ഒരു കഷ്ണം
​ഗ്രാമ്പു              3 എണ്ണം
മഞ്ഞൾ           അരടീസ്പൂൺ
തേൻ                അരടീസ്പൂൺ

ആവശ്യമുള്ള വെള്ളത്തിൽ മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും ചേർത്ത് നല്ല പോലെ തിളപ്പിക്കുക. തണുത്തതിന് ശേഷം തേൻ ചേർക്കുക. ശേഷം കുടിക്കാവുന്നതാണ്. (ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ ഡ്രിങ്ക് കുടിക്കുന്നത് ശീലമാക്കണമെന്ന് ഡയറ്റീഷ്യൻ പറയുന്നു).

Leave A Reply

Your email address will not be published.