ഇവിടെ വാഴ വാഴില്ലെന്ന് തോന്നുന്നു; കൃഷിയിടത്തിലെ ഫോട്ടോ പങ്കുവെച്ച് ഉണ്ണി മുകുന്ദൻ

0

കൊവിഡ് കാലമാണ്. ലോക്ക് ഡൗണിലാണ്. അതിന്റെ ബുദ്ധിമുട്ടുകളുണ്ട്. വിരസതകള്‍ മാറാനും പ്രചോദനമാകാനുമൊക്കെയായി ഉണ്ണി മുകുന്ദൻ അപൂര്‍വ ഫോട്ടോകളും വിശേഷങ്ങളും ഒക്കെ പങ്കുവയ്‍ക്കാറുണ്ട്. ഇപ്പോഴിതാ വാഴക്കൃഷി നശിച്ചതിന്റെ ഫോട്ടോയാണ് പക്ഷേ ഉണ്ണി മുകുന്ദൻ പങ്കുവെച്ചിരിക്കുന്നത്. നേരത്തെ തന്റെ പറമ്പിലെ വാഴക്കൃഷിയുടെ ഫോട്ടോ ഉണ്ണി മുകുന്ദൻ പങ്കുവെച്ചിരുന്നു.

പറമ്പില്‍ വെള്ളമൊഴിക്കാൻ പോകുന്നതിന്റെ ഫോട്ടോയും പങ്കുവെച്ചിരുന്നു. ഒട്ടേറെ ആരാധകര്‍ കമന്റുകളുമായി രംഗത്ത് എത്തുകയും ചെയ്‍തിരുന്നു. എന്നാല്‍ വാഴകള്‍ നശിച്ചുപോയതിന്റെ ഫോട്ടോയാണ് ഇപ്പോള്‍ ഉണ്ണി മുകുന്ദൻ പങ്കുവെച്ചിരിക്കുന്നത്. മഴയെ തുടര്‍ന്നാണ് കൃഷി നശിച്ചത്. അങ്ങനെ കൃഷിയുടെ കാര്യത്തില്‍ ഇന്ന് തീരുമാനമായി. ഇവിടെ വാഴ വാഴില്ല എന്ന് തോന്നുന്നുവെന്നാണ് ഉണ്ണി മുകുന്ദൻ എഴുതിയിരിക്കുന്നത്.

Leave A Reply

Your email address will not be published.