നടന്‍ മന്‍മീത് ഗ്രെവാള്‍ ആത്മഹത്യ ചെയ്തു

0

മുംബൈ: ആദത് സേ മജ്ബൂര്‍ എന്ന ടെലിവിഷന്‍ ഷോയിലൂടെ ശ്രദ്ധ നേടിയ നടന്‍ മന്‍മീത് ഗ്രെവാള്‍ (32) ആത്മഹത്യ ചെയ്തു. മുംബൈയിലെ വീട്ടില്‍ ശനിയാഴ്ച രാത്രി 9.30 നാണ് മന്‍മീതിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊറോണ ഭീതിയെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മന്‍മീത് സാമ്പത്തിക ഞെരുക്കത്തിലായിരുന്നു എന്നാണ് അറിയുന്നത്. കൂടാതെ ബാങ്കില്‍ നിന്നെടുത്ത വായ്പകള്‍ തിരിച്ചടയ്ക്കുന്നതും മുടങ്ങിയതോടെ നടന്‍ കൂടുതല്‍ മാനസിക സമ്മര്‍ദ്ദത്തിലും ആയി.

വിദേശത്ത് പോയി ജോലി ചെയ്യാനും അദ്ദേഹം പദ്ധതിയിട്ടിരുന്നു. തുടര്‍ന്ന് നടന്‍ കടുത്ത വിഷാദത്തിലായിരുന്നുവെന്ന് ഭാര്യ രവീന്ദ്ര കൗര്‍ പറയുന്നു. ഭാര്യയ്ക്കൊപ്പം ഭക്ഷണം കഴിച്ചശേഷം ഇദ്ദേഹം മുറിയിലേക്ക് പോയി. എന്നാല്‍, അനക്കമൊന്നും ഇല്ലാതായപ്പോള്‍ അവര്‍ മുറിയേക്ക് ചെന്നപ്പോള്‍ കണ്ടത് മന്‍പ്രീത് മരിച്ചുകിടക്കുന്നതാണ്. ഉടനെ സമീപവാസികളുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.

Leave A Reply

Your email address will not be published.