എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ നിന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് അധികൃതര്‍

0

ദുബായ്: ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ നിന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നുവെന്ന വാര്‍ത്തയെത്തുടര്‍ന്ന് അത്തരത്തില്‍ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ലെന്ന് അധികൃതര്‍. എമിറേറ്റ്സില്‍ നിന്ന് 30000 പേരെ പിരിച്ചുവിടുന്നു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. ചെലവുചുരുക്കാനും ബിസിനസ് വളര്‍ത്താനും ആവശ്യമായ കാര്യങ്ങള്‍ ചെയ്യും. ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. സര്‍വീസുകള്‍ ഘട്ടംഘട്ടമായി പുനരാരംഭിക്കും.

എല്ലാകാര്യങ്ങളും കൃത്യമായി തന്നെ എക്സിക്യൂട്ട്് ചെയ്യുമെന്നും പിരിച്ചുവിടല്‍ സംബന്ധിച്ച തീരുമാനം ഉണ്ടായിട്ടില്ലെന്നും എന്നാല്‍ ഇത്തരം തീരുമാനങ്ങള്‍ കമ്പനി എടുത്താല്‍ അത് ഔദ്യോഗികമായി തന്നെ പ്രഖ്യാപിക്കുമെന്നും കമ്പനി പറഞ്ഞു. കൂടാതെ തങ്ങളുടെ ചെയര്‍മാന്‍ അറിയിച്ചത് പോലെ പണം സൂക്ഷിക്കുക, ബിസിനസ് സംരക്ഷിക്കുക, വിദഗ്ധ തൊഴിലാളികളെ കഴിയുന്നത്ര സംരക്ഷിക്കുക, എന്നിവയ്ക്കാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

Leave A Reply

Your email address will not be published.