മദ്യം വില്‍ക്കാനുള്ള തീരുമാനത്തില്‍ വന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

0

തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗണിന് ഇളവ് അനുവദിക്കുമ്പോള്‍ ബാര്‍ കൗണ്ടറുകളിലുടെ മദ്യം വില്‍ക്കാനുള്ള തീരുമാനത്തില്‍ വന്‍ അഴിമതിയെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന് കിട്ടേണ്ട 20% കമ്മീഷന്‍ തുക ബാറുടമകള്‍ക്ക് കിട്ടുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.

ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന നടപടിയാണത്. കമ്മീഷന്‍ 20 ശതമാനം വേണോ 15 ശതമാനം വേണോ എന്നതിലായിരുന്നു തര്‍ക്കം. അതുകൊണ്ടാണ് തീരുമാനം വൈകിയതെന്നും മദ്യശാലകള്‍ തുറക്കാനുള്ള തീരുമാനം ആരോഗ്യ പ്രോട്ടോകോള്‍ പാലിച്ച് നടപ്പാക്കണമെന്നും രമേശ് ചെന്നിത്തല ആരോപിക്കുകയാണ്.

Leave A Reply

Your email address will not be published.