ഉംപൂണ്‍ ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നതോടെ വന്‍നാശം വിതയ്ക്കും ; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് കേന്ദ്രം

0

ന്യുഡല്‍ഹി: ഉംപൂണ്‍ ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നതോടെ ഒഡീഷ, പശ്ചിമ ബംഗാള്‍ തീരങ്ങളിലാണ് ഏറ്റവും വലിയ നാശനഷ്ടം വിതയ്ക്കുന്നത്. നാളെ രാവിലെയോടെ തീരം തൊടുന്ന സൂപ്പര്‍ സൈക്ലോണ്‍ ബംഗാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലാണ് ഏറ്റവും നാശനഷ്ടമുണ്ടാക്കുന്നത്. തുടര്‍ന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ഫോണില്‍ വിളിച്ച് എല്ലാ സഹായവും വാഗ്ദാനം ചെയ്തിരിക്കുകയാണ് ആഭ്യന്തരമന്ത്രി അമിത് ഷാ.

1999ല്‍ ഒഡീഷ തീരത്താണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. അടിയന്തര സാഹചര്യം നേരിടാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി സജ്ജമാണ്. അതേസമയം വീടുകള്‍ക്കു മുകളില്‍ മരണങ്ങള്‍ വീണും ടെലിഫോണ്‍, വൈദ്യൂതി പോസ്റ്റുകള്‍ ഒടിഞ്ഞുവീണുമായിരിക്കും അപകടങ്ങള്‍ കൂടുതലും ഉണ്ടാകാന്‍ സാധയതയെന്ന് അതോറിറ്റി മേധാവി എസ്.എന്‍ പ്രധാന്‍ വ്യക്തമാക്കി.

കൂടാതെ കൊല്‍ക്കൊത്ത, ഹൂഗ്ളി, ഹൗറ, സൗത്ത്, നോര്‍ത്ത് 24 പര്‍ഗാനാസ്, ഈസ്റ്റ് മിഡനാപൂര്‍ ജില്ലകളില്‍ ആയിരിക്കും ഏറ്റവും കാര്‍ഷിക നാശം സംഭവിക്കുക. ഇന്ന് ഉച്ചകഴിഞ്ഞ് 65 കിലോമീറ്റര്‍ വേഗതയില്‍ അനുഭവപ്പെടുന്ന കാറ്റ് വൈകാശത 95 കിലോമീിറ്റര്‍ വേഗതയിലേക്ക് മാറും. വെസ്റ്റ് മിഡ്നാപൂര്‍, ഹൗറ, ഹൂഗ്ളി, കൊല്‍ശക്കാത്ത എന്നിവിടങ്ങളില്‍ 165 മുതല്‍ 175 വരെ കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശും. തുടര്‍ന്ന് വിശാഖപട്ടണത്ത്് സ്ഥാപിച്ചിരിക്കുന്ന ഡോപ്ലര്‍ വെതര്‍ റഡാര്‍ വഴി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.