സ്വര്‍ണ്ണ വിലയില്‍ കുറവ് രേഖപ്പെടുത്തി

0

കൊച്ചി സ്വര്‍ണ്ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് കുറഞ്ഞത്. തുടര്‍ന്ന് പവന് 34520 രൂപയും ഗ്രാമിന് 4315 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണ വില. അതേസമയം അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് 1750 ഡോളറാണ് നിരക്ക്.

ഓഹരി വിപണിയില്‍ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ സുരക്ഷിത നിക്ഷേപമായി സ്വര്‍ണ്ണം തെരഞ്ഞെടുക്കുന്നതും ഓണ്‍ലൈന്‍ ട്രേഡിംഗില്‍ സ്വര്‍ണ്ണ വിപണി സജീവമായതും കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ്ണവില ഉയരാന്‍ പ്രധാന കാരണം.

Leave A Reply

Your email address will not be published.