കെ.എസ്.ആര്‍.ടി.സി ബസുകളും ബോട്ട് സര്‍വീസുകളും പുനരാരംഭിച്ചു

0

തിരുവനന്തപുരം: കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന കെ.എസ്.ആര്‍.ടി.സി ബസുകളും ബോട്ട് സര്‍വീസുകളും പുനരാരംഭിച്ചു. ജില്ലയ്ക്കുള്ളില്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ ഇടവേളകള്‍ നല്‍കിയാണ് യാത്ര. സര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരം അധിക നിരക്ക് ഈടാക്കുന്നുണ്ട്.

തുടര്‍ന്ന് ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ച് ഒരു ബസില്‍ 20 പേരെ മാത്രം കയറ്റിയാണ് സര്‍വീസ് നടത്തുന്നത്. അതേസമയം സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് അംഗീകരിക്കാന്‍ കഴിയാത്തതിനാല്‍ സ്വകാര്യ ബസ് ഉടമകള്‍ സര്‍വീസിന് തയ്യാറായിട്ടില്ല. കൂടാതെ കുട്ടനാട് മേഖലയിലുള്ളവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള പ്രധാന മാര്‍ഗം ജലഗതാഗതം ആയതിനാല്‍ ആലപ്പുഴയില്‍ ബോട്ട് സര്‍വീസും പുനരാരംഭിച്ചു. മിനിമം ടിക്കറ്റ് നിരക്ക് ആറു രൂപയില്‍ നിന്ന് എട്ട് രൂപ രൂപയായി കൂട്ടി.

Leave A Reply

Your email address will not be published.