കൊറോണ വൈറസ് : 2021ലെ ഒസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനവും മാറ്റിവച്ചേക്കും

0

ലോസ് ആഞ്ചലസ്: കൊറോണ വൈറസിനെത്തുടര്‍ന്ന് തീയേറ്ററുകള്‍ അടച്ചിട്ടിരിക്കുന്നതും ചിത്രങ്ങളുടെ റിലീസും നിര്‍മ്മാണവും വൈകുന്നതും കാരണം 2021ലെ ഒസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനവും മാറ്റിവച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ഫെബ്രുവരി 28നായിരുന്നു അവാര്‍ഡ് ദാനചടങ്ങ് നടക്കേണ്ടിയിരുന്നത്.

അവാര്‍ഡുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചകളും ഇതുവരെ നടന്നിട്ടില്ലെന്നും പുതിയ തീയതി നിശ്ചയിക്കുന്നത് അടക്കമുള്ള ഒരു നിര്‍ദേശവും മുന്നോട്ടുവന്നിട്ടില്ലെന്നുമാണ് വിവരം. അതേസമയം അവാര്‍ഡ് ദാനം മുന്‍ നിശ്ചയിച്ചപോലെ ഫെബ്രുവരി 28 ഞായറാഴ്ച തന്നെ പ്രഖ്യാപിക്കുമെന്നാണ് കഴിഞ്ഞ മാസം അറിയിച്ചിരുന്നത്. ഡിസംബര്‍ 31നകം റിലീസ് ചെയ്തവയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്.

Leave A Reply

Your email address will not be published.