പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണം : കുവൈത്തിലെ മുതിര്‍ന്ന പാര്‍ലമെന്റ് അംഗം

0

കുവൈത്ത് സിറ്റി: പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന് പാര്‍ലമെന്റിന്റെ മാനവ വിഭവശേഷി കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ഖലീല്‍ അല്‍ സാലെ ഇത് സംബന്ധിച്ച കരട് നിര്‍ദേശം പാര്‍ലമെന്റിന്റെ പരിഗണനയ്ക്കായി അവതരിപ്പിച്ചു.

കുവൈത്ത് സെന്‍ട്രല്‍ ബാങ്കിന്റെ കണക്കുകള്‍ പ്രകാരം പ്രവാസികള്‍ പ്രതിവര്‍ഷം 420 കോടിയിലധികം ദിനാറാണ് അവരവരുടെ നാടുകളിലേക്ക് അയക്കുന്നതെന്നും വിദേശികള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നത് രാജ്യത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുമെന്നും വരുമാന സ്രോതസുകളുടെ വൈവിദ്ധ്യവത്കരണത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറയുന്നു.

പണം രാജ്യത്തിന് പുറത്തേക്ക് പോകാന്‍ അനുവദിക്കുന്നത് അപകടകരമാണെന്നും സാമ്പത്തിക രംഗത്ത് നേരിട്ടുള്ള പ്രത്യാഘാതമുണ്ടാക്കുമെന്നും പണമയക്കുന്നതിന് നാമമാത്രമായ ഫീസ് ഏര്‍പ്പെടുത്തുന്നത് പ്രവാസി സഹോദരങ്ങളെ ദ്രോഹിക്കുന്നതാവില്ല. അതേസമയം രാജ്യത്തിന് ഗുണമുണ്ടാവുകയും ചെയ്യുമെന്നും അല്‍ സാലേ വ്യക്തമാക്കി.

Leave A Reply

Your email address will not be published.