ലോക്ഡൗണ്‍ നാലാംഘട്ടത്തില്‍ ദുരിതത്തിലായ മുംബൈ നിവാസികള്‍ക്കായി ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ ഭക്ഷണവണ്ടി

0

മുംബൈ: കൊവിഡ് ലോക്ഡൗണ്‍ നാലാംഘട്ടത്തിലേക്കെത്തുമ്പോള്‍ ദുരിതത്തിലായ മുംബൈ നിവാസികള്‍ക്കായി ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ ‘ബീയിംഗ് ഹാങ്റി’ എന്ന പേരിട്ടിരിക്കുന്ന ട്രക്കിലാണ് അവശ്യക്കാര്‍ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നത്. ബുധനാഴ്ച രാവിലെ മുംബൈ നഗരത്തിന്റെ് പല ഭാഗങ്ങളിലായി നിരവധി പേര്‍ക്ക് ഭക്ഷ്യവസ്തുക്കളുടെ പായ്ക്കറ്റ് വോളണ്ടിയര്‍മാര്‍ വിതരണം ചെയ്തു.

കിറ്റ് വാങ്ങുന്നതിന് പലയിടത്തും നീണ്ട നിരയായിരുന്നു. അതേസമയം ഭക്ഷണപൊതി വിതരണം സംബന്ധിച്ച് ഒരു പ്രഖ്യാപനവും സല്‍മാന്‍ ഖാന്‍ സമൂഹ മാധ്യമങ്ങളിലെ തന്റെ അക്കൗണ്ട് വഴി നടത്തിയിട്ടില്ല. ലോക്ഡൗണ്‍ ആരംഭിച്ചപ്പോള്‍ മുതല്‍ പന്‍വേലിലെ ഫാംഹൗസിലാണ് കുടുംബാംഗങ്ങള്‍ക്കൊപ്പം സല്‍മാന്‍ കഴിയുന്നത്. എന്നാല്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം ഉറപ്പാക്കാന്‍ നേരത്തെ ‘അന്ന ദാന്‍’ ചലഞ്ചുമായി സല്‍മാന്‍ എത്തിയിരുന്നു. സുഹൃത്തിനൊപ്പം ട്രക്കില്‍ ഭക്ഷണപ്പൊതികള്‍ കയറ്റുന്നതിന്റെ ദൃശ്യവും പുറത്തുവന്നിരുന്നു.

Leave A Reply

Your email address will not be published.