രാജ്യം ഒഡീഷയിലെയും പശ്ചിമബംഗാളിലെയും ദുരിതബാധിതര്‍ക്കൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

0

ദില്ലി: ഉംപുണ്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡീഷയിലെയും പശ്ചിമബംഗാളിലെയും സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും നിയന്ത്രണ വിധേയമാക്കാന്‍ ഉള്ള ശ്രങ്ങള്‍ തുടരുന്നതായും രാജ്യം ദുരിതബാധിതര്‍ക്കൊപ്പമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ബംഗാളില്‍ കനത്ത നാശനഷ്ടമാണുണ്ടായത്.

വൈദ്യുതി ബന്ധം താറുമാറാകുകയും നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്തു. കൊല്‍ക്കത്തയില്‍ നാലു മണിക്കൂറോളം അതിശക്തമായി പെയ്ത മഴയില്‍ ഇന്നലെ കടുത്ത ദുരിതമാണ് ജനങ്ങള്‍ക്കുണ്ടായത്. കനത്ത മഴയിലും കാറ്റിലും 12 പേര്‍ മരിച്ചതായാണ് വിവരം. അതേസമയം കൊവിഡ് മൂലമുണ്ടായതിലും വലിയ ദുരന്തമാണ് ഉംപുണ്‍ ബംഗാളില്‍ വിതച്ചതെന്നും സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ നാശനഷ്ടമുണ്ടായതായും മുഖ്യമന്ത്രി മമതാ ബാനര്‍ജി അഭിപ്രായപ്പെട്ടിരുന്നു.

Leave A Reply

Your email address will not be published.