കൊറോണ വൈറസ് പകരാന്‍ വേണ്ടത് വെറും പത്ത് മിനിറ്റാണെന്ന് പുതിയ പഠനം

0

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് കൊറോണ ബാധിതനില്‍നിന്ന് പകരാന്‍ വേണ്ടത് വെറും പത്ത് മിനിറ്റാണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. അതേസമയം വൈറസ് വ്യാപനത്തിന്റെ തോത് ദിനം പ്രതി കൂടുകയാണ്. ഓരോ ശ്വാസത്തിലും പുറത്തെത്തുന്ന കൊറോണ വൈറസിന്റെ അളവ് കണക്കാക്കപ്പെട്ടിട്ടില്ലെങ്കിലും ജലദോഷത്തിനിടയാക്കുന്ന വൈറസിന്റെ അളവ് മിനിറ്റില്‍ 2033 വരെയാണെന്നാണ് കണക്ക്.

കോവിഡ് രോഗിയില്‍നിന്ന് മിനിറ്റില്‍ 20 കണങ്ങള്‍ പുറത്തെത്തുന്നുണ്ടെങ്കില്‍ 50 മിനിറ്റില്‍ 1,000 ത്തോളം വൈറസ്‌കണങ്ങള്‍ വായുവിലേക്കെത്തിച്ചേരുമെന്ന് യൂണിവേഴ്സിറ്റി ഓഫ് മസാച്ചുസെറ്റ്സ് ഡാര്‍ട്മൗത്തിലെ കംപാരിറ്റീവ് ഇമ്യൂണോളജിസ്റ്റായ എറിന്‍ ബ്രോമേജ് നടത്തിയ പഠനത്തില്‍ വ്യക്തമാക്കി. എന്നാല്‍ സാധാരണ കാലാവസ്ഥയില്‍ ഗുരുത്വാകര്‍ഷണഫലമായി സ്രവ കണങ്ങള്‍ താഴേക്ക് പതിക്കും. ചിലത് കുറച്ച് സമയത്തേക്ക് വായുവില്‍ തങ്ങി നില്‍ക്കാനിടയാകും.

സംസാരിക്കുമ്പോള്‍ ശ്വസിക്കുന്നതിനേക്കാള്‍ പത്തു മടങ്ങ് വൈറസ് കണങ്ങള്‍ വായുവിലെത്തും. വായുവിലേക്ക് വൈറസെത്തുന്ന വേഗത 80320 കി.മീ./മണിക്കൂറാണ്. ഇത്തരം സന്ദര്‍ഭത്തില്‍ ആരോഗ്യവാനായ ഒരാള്‍ രോഗി ചെലവഴിച്ച മുറിയില്‍ പ്രവേശിച്ച് ഒന്നോ രണ്ടോ ശ്വാസമെടുക്കുന്നത് പോലും വൈറസ് ശരീരത്തില്‍ പ്രവേശിക്കുന്നതിന് ഇടയാക്കും. ഇതിലൂടെ രോഗവ്യാപനം വര്‍ധിക്കാനിടയാകുന്നതാണ്.

Leave A Reply

Your email address will not be published.