റിയാദില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു

0

റിയാദ് : സൗദി അറേബ്യയിലെ റിയാദില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു. കുബേരയിലെ താമസസ്ഥലത്താണ് കൊല്ലം ചീരങ്കാവ് എഴുകോണ്‍ സ്വദേശി ലാലി തോമസ് പണിക്കര്‍ (54) മരിച്ചത്. നേരത്തെ തന്നെ പ്രമേഹം സംബന്ധമായ അസുഖം ഉണ്ടായിരുന്ന ഇവര്‍ക്ക് ഇന്നലെ ഉച്ചയോടെ ആണ് കോവിഡ് സ്ഥിരീകരിച്ചത്.

പഴയ സനയ്യയിലെ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന ഇവര്‍ക്ക് ബുധാഴ്ച രാത്രിയോടെ ശ്വാസതടസ്സം ഉണ്ടായതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് അറിയിച്ചെങ്കിലും അവരെത്തും മുമ്പേ മരിക്കുകയായിരുന്നു. തോമസ് മാത്യു ആണ് ഭര്‍ത്താവ്. ഏക മകള്‍ മറിയാമ്മ തോമസ് നാട്ടിലാണ്. ഇതോടെ സൗദിയില്‍ കോവിഡ് 19 ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 16 ആയി.

Leave A Reply

Your email address will not be published.