മുതിര്‍ന്ന പൗരന്മാര്‍ക്കായി ഐസിഐസിഐ ബാങ്ക് ഒരു പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി അവതരിപ്പിച്ചു

0

മുതിര്‍ന്ന പൗരന്മാര്‍ക്കായി ഐസിഐസിഐ ബാങ്ക് ഒരു പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി അവതരിപ്പിച്ചു. ‘ഐസിഐസിഐ ബാങ്ക് ഗോള്‍ഡന്‍ ഇയേഴ്‌സ് എഫ്ഡി’ എന്ന പദ്ധതി മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രതിവര്‍ഷം 6.55 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. അഞ്ച് വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയില്‍ രണ്ട് കോടി രൂപ വരെയുള്ള നിക്ഷേപം പദ്ധതി പ്രകാരം നടത്താവുന്നതാണ്.

‘മുതിര്‍ന്ന പൗരന്മാരുമായുള്ള ബന്ധത്തെ ഐസിഐസിഐ ബാങ്ക് എല്ലായ്‌പ്പോഴും വിലമതിക്കുന്നു. മുതിര്‍ന്ന പൗരന്മാരില്‍ വലിയൊരു വിഭാഗത്തിനും എഫ്ഡി പലിശ ഒരു പ്രധാന വരുമാന മാര്‍ഗ്ഗമാണെന്ന് ഞങ്ങള്‍ക്കറിയാം. ഇത് മനസ്സില്‍ വെച്ചുകൊണ്ട്, പലിശനിരക്ക് കുറയുന്ന സാഹചര്യത്തില്‍പ്പോലും, പുതിയ സ്‌കീമിലൂടെ ഞങ്ങള്‍ അവര്‍ക്ക് ഉയര്‍ന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു, അവരോടുള്ള നമ്മുടെ ബഹുമാനത്തിന്റെ അടയാളമായി ഈ നിക്ഷേപ പദ്ധതി മാറും, ‘ ഐസിഐസിഐ ബാങ്ക് ബാധ്യതാ ഗ്രൂപ്പ് ഹെഡ് പ്രണവ് മിശ്ര പറഞ്ഞു.

1) 2020 മെയ് 20 മുതല്‍ സെപ്റ്റംബര്‍ 30 വരെ പദ്ധതി ലഭ്യമാണ്.
2) ഒരേ നിക്ഷേപ തുകയ്ക്കും ടെനറിനും പൊതുജനങ്ങള്‍ക്ക് ബാധകമാകുന്നതിനേക്കാള്‍ 80 ബേസിസ് പോയിന്റുകള്‍ (ബിപിഎസ്) ഇത് അധികം വാഗ്ദാനം ചെയ്യുന്നു.
3) മുതിര്‍ന്ന പൗരന്മാര്‍ക്ക് പുതിയ എഫ്ഡികള്‍ക്കും പഴയ എഫ്ഡി പുതുക്കലിനുമായി ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
4) റെസിഡന്റ് മുതിര്‍ന്ന പൗരന്മാര്‍ക്ക് എഫ്ഡിക്ക് ഉയര്‍ന്ന പലിശനിരക്ക് 5 വര്‍ഷം 1 ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയില്‍ ഇത് ലഭിക്കും.

കൂടാതെ നിലവിലെ പലിശനിരക്ക് ഇടിവില്‍, മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉയര്‍ന്ന പലിശനിരക്ക് നല്‍കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്ബിഐ) എച്ച്ഡിഎഫ്‌സി ബാങ്കും പ്രത്യേക എഫ്ഡി പദ്ധതി ആരംഭിച്ചു.

Leave A Reply

Your email address will not be published.