ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പണലഭ്യത ഉറപ്പാക്കാനുളള പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

0

ദില്ലി: പുതിയ കൊവിഡ് പാക്കേജില്‍ ഉള്‍പ്പെടുത്തി പ്രതിസന്ധിയിലായ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും (എന്‍ബിഎഫ്‌സി) ഭവന വായ്പ കമ്പനികള്‍ക്കുമായി പണലഭ്യത ഉറപ്പാക്കാനുളള പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. മൊത്തം 30,000 കോടി രൂപയുടെ ഗാരന്റിയാണ് സര്‍ക്കാര്‍ നല്‍കുക. അതേസമയം പൊതുമേഖല ബാങ്കുകളിലൂടെ നടപ്പാക്കുന്ന പദ്ധതിക്ക് അഞ്ച് കോടി രൂപയാണ് ആദ്യ ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ചെലവ്.

പദ്ധതിയുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ പുറത്തിറക്കുന്ന കടപത്രം റിസര്‍വ് ബാങ്ക് വാങ്ങും, അതിലൂടെ ലഭിക്കുന്ന വരുമാനം ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും ഭവന വായ്പ സ്ഥാപനങ്ങളുടെയും ഹൃസ്വകാല ബാധ്യകള്‍ ഏറ്റെടുക്കാന്‍ ബാങ്ക് വിനിയോഗിക്കും. എന്നാല്‍ ഭാഗിക വായ്പ ഗാരന്റി പദ്ധതി വ്യവസ്ഥകള്‍ പരിഷ്‌കരിച്ച് 2021 മാര്‍ച്ച് 31 വരെ നീട്ടാനും മന്ത്രിസഭ യോഗം തീരുമാനിച്ചിരിക്കുകയാണ്.

Leave A Reply

Your email address will not be published.