ലോക്ഡൗണ്‍ കാലത്തെ ആദ്യദിവസത്തെ സര്‍വീസില്‍ കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടം 60 ലക്ഷം

0

തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്തെ ആദ്യദിവസത്തെ സര്‍വീസില്‍ കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടം 60 ലക്ഷം രൂപ. ജീവനക്കാരുടെ ശമ്പളവും മറ്റ് ചെലവുകളും വച്ചുനോക്കുമ്പോള്‍ 60 ലക്ഷം രൂപയ്ക്ക് അടുത്താണ് നഷ്ടമുണ്ടായത്. ഇന്ധന ചെലവില്‍ മാത്രം 20 ലക്ഷം. 55 ദിവസത്തെ ഇടവേളയ്ക്കു ശേഷം കെ.എസ്.ആര്‍.ടി.സി ഇന്നലെ 1319 ബസുകളാണ് നിരത്തിലിറക്കിയത്.

200,310 കിലോമീറ്ററുകള്‍ ബസുകള്‍ ഓടി. യാത്രക്കാര്‍ക്ക് നല്‍കിയ സാനിറ്റൈസര്‍ അടക്കം ഒരു കിലോമീറ്റര്‍ യാത്രയുടെ ചെലവ് 25.68 രൂപയാണ്. എന്നാല്‍ കലക്ഷന്‍ ഇനത്തില്‍ കിട്ടിയതാകട്ടെ 16.64 രൂപയുമാണ്. അധിക ചാര്‍ജ് ഈടാക്കിയിട്ടും നേട്ടമില്ല. ഗ്രാമീണ മേഖലയില്‍ അടക്കം ആളില്ലാതെ സര്‍വീസ് നടത്തേണ്ട സാഹചര്യത്തിലാണിപ്പോള്‍.

Leave A Reply

Your email address will not be published.