ജൂണ്‍ ഒന്ന് മുതല്‍ പുനരാരംഭിക്കുന്ന ട്രെയിന്‍ സര്‍വീസുകളിലേക്കുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

0

ന്യുഡല്‍ഹി: ജൂണ്‍ ഒന്ന് മുതല്‍ വീണ്ടും തുടങ്ങുന്ന ട്രെയിന്‍ സര്‍വീസുകളിലേക്കുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. 73 പാസഞ്ചര്‍ ട്രെയിനുകളിലേക്കായി 1,49,025 ടിക്കറ്റുകളാണ് ബുക്ക് ചെയ്തത്. അതേസമയം വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച ബുക്കിംഗ് രണ്ടര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ നാലു ലക്ഷത്തിലേറെ സെക്കന്റ് ക്ലാസ് ടിക്കറ്റുകള്‍ക്കാണ് ആവശ്യക്കാരുണ്ടായിരുന്നത്.

അതിനാല്‍ കുടുതല്‍ ആളുകള്‍ വീടുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായും നഗരങ്ങളിലെ തൊഴിലിടങ്ങളിലേിക്ക് തിരിച്ചെത്തുന്നവരുടെയും എണ്ണം കൂടിവരികയാണെന്നും അതു നല്ലൊരു സൂചനയാണെന്നും റെയില്‍വേ മ്രന്തി പീയുഷ് ഗോയല്‍ വ്യക്തമാക്കി. വരും നാളുകളില്‍ കൂടുതല്‍ ട്രെയിനുകള്‍ പ്രഖ്യാപിക്കുമെന്നും സ്റ്റേഷനുകളില്‍ ഷോപ്പുകള്‍ അനുവദിക്കുമെന്നും എന്നാല്‍ പല സംസ്ഥാനങ്ങളും സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസിനോട് സഹകരിക്കുന്നില്ല.

പശ്ചിമ ബംഗാളിലേക്ക് മടങ്ങിപ്പോകാന്‍ 40 ലക്ഷം പേരാണ് കാത്തിരിക്കുന്നത്. എന്നല്‍ 27 സ്പെഷ്യല്‍ ട്രെയിനുകള്‍ മാത്രമാണ് ഇതുവരെ സംസ്ഥാനത്ത് എത്തിയിരിക്കുന്നതെന്നും മന്ത്രി പറയുന്നു. എന്നാല്‍ ഐആര്‍സിടിസി വെബ്സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴി ഓണ്‍ലൈന്‍ ഇ ടിക്കറ്റിംഗ് മാത്രമാണ് അനുവദിക്കുക. റെയില്‍വേ സ്റ്റേഷനുകള്‍ വഴിയോ റിസര്‍വേഷന്‍ കൗണ്ടര്‍ വഴിയോ ഉള്ള ബുക്കിംഗുകള്‍ ഉണ്ടായിരിക്കില്ല.

കൂടാതെ അഡ്വാന്‍സ് റിസര്‍വേഷന്‍ കാലവധി പരമാവധി 30 ദിവസമാണ്. നിലവിലുള്ള ചട്ടങ്ങള്‍ക്ക അനുസരിച്ചായിരിക്കും ആര്‍.എ.സി, വെയ്റ്റ് ലിസ്റ്റ് എന്നിവ അനുവദിക്കുക. വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് യാത്ര ചെയ്യാന്‍ അനുവാദം നല്‍കില്ല. റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകള്‍ നല്‍കില്ല. യാത്രാമധ്യേ യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കുകയുമില്ല. തത്ക്കാല്‍, പ്രീമിയം തത്ക്കാല്‍ ബുക്കിംഗ് എന്നിവയും അനുവദിക്കില്ലെന്നും റെയില്‍വേ അറിയിച്ചു. അതേസമയം പ്രകടമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളൂ.

Leave A Reply

Your email address will not be published.