കിണറ്റില്‍ കന്യാസ്ത്രീ വിദ്യാര്‍ഥിനി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം : ഐ.ജി. സമര്‍പ്പിച്ച റിപ്പോര്‍ട്ട് ടോമിന്‍ ജെ. തച്ചങ്കരി മടക്കി

0

തിരുവനന്തപുരം: തിരുവല്ല പാലിയേക്കര ബസേലിയന്‍ കോണ്‍വെന്റിലെ കിണറ്റില്‍ കഴിഞ്ഞ ഏഴിന് കന്യാസ്ത്രീ വിദ്യാര്‍ഥിനി ദിവ്യ പി. ജോണിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്നു കാണിച്ച് ഐ.ജി. സമര്‍പ്പിച്ച റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ. തച്ചങ്കരി മടക്കി.

അതേസമയം ദിവ്യയുടെ ശരീരത്തില്‍ അസ്വാഭാവിക പരുക്കുകളില്ലെന്നും വീഴ്ചയിലുണ്ടായ ചെറിയ മുറിവുകള്‍മാത്രമാണുള്ളതെന്നും മുങ്ങിമരണമാണെന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ കേസന്വേഷണത്തില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിലടക്കം തിരുവല്ല പോലീസിന്റെ ഭാഗത്തു പാളിച്ചയുണ്ടായെന്ന് ആരോപണമുയര്‍ന്നിരുന്നു. അതേസമയം പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ആത്മഹത്യയാകാമെന്ന നിഗമനത്തിലായിരുന്നു പോലീസ് എത്തിയിരുന്നത്.

Leave A Reply

Your email address will not be published.