ദുബായില്‍ നിന്നും ദില്ലിയില്‍ നിന്നുമായി കേരളത്തിലെത്തിയ നാല് പേര്‍ക്ക് കൊവിഡ് ലക്ഷണം

0

തിരുവനന്തപുരം: ദുബായില്‍ നിന്ന് എത്തിയ തിരുവനന്തപുരം സ്വദേശികളായ രണ്ടുപേര്‍ക്കും ദില്ലിയില്‍ നിന്ന് ട്രെയിനില്‍ കോഴിക്കോട് എത്തിയ രണ്ടുപേര്‍ക്കും കൊവിഡ് രോഗലക്ഷണം. തുടര്‍ന്ന് നാലുപേരെയും ആശുപത്രികളിലേക്ക് മാറ്റി. അതേസമയം ദില്ലി,ജയ്പൂര്‍ തീവണ്ടികളിലായി വിവിധ ജില്ലക്കാരായ 523 മലയാളികളാണ് കോഴിക്കോട്ട് മടങ്ങിയെത്തിയത്.

ദുബായില്‍ നിന്ന് ഇന്നലെ തിരുവനന്തപുരത്ത് എത്തിയ വിമാനത്തില്‍ 180 യാത്രക്കാരുണ്ടായിരുന്നു. ഇവരില്‍ 106 പേരെ ഹോം ക്വാറന്റൈനിലും 72 പേരെ കെയര്‍ സെന്ററുകളിലേക്കും മാറ്റി. ദുബായില്‍ നിന്നെത്തിയ യാത്രക്കാരുടെ ജില്ല/സംസ്ഥാനം തിരിച്ചുള്ള വിവരം: തിരുവനന്തപുരം – 90, കൊല്ലം – 32, പത്തനംതിട്ട – 27,ആലപ്പുഴ – 18, കോട്ടയം – 1, എറണാകുളം – 2, തൃശൂര്‍ – 4, തമിഴ്നാട് – 6.

Leave A Reply

Your email address will not be published.