തെക്കന്‍ കേരളത്തിലും മദ്ധ്യകേരളത്തിലും ശക്തമായ മഴ ; അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നു

0

തിരുവനന്തപുരം : മദ്ധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും അടുത്ത 24 മണിക്കൂറിനുള്ളില്‍ അതി ശക്തമായ മഴയുണ്ടാകും. അതേസമയം പല നദികളും കവിഞ്ഞു തുടങ്ങി. അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. കിള്ളിയാര്‍ കരകവിഞ്ഞൊഴുകി. അരുവിക്കര ഡാമിന്റെ അഞ്ചു ഷട്ടറുകള്‍ തുറന്നു. കരമനയാര്‍ കരകവിഞ്ഞൊഴുകുകയാണ്.

തുടര്‍ന്ന് തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊല്ലം പത്തനംതിട്ട, എറണാകുളം , ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. അതേസമയം കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കരിപ്പൂര്‍, നെടുമങ്ങാട് ഭാഗങ്ങളില്‍ വീടുകളിലും കോവളത്ത് വെങ്ങാനൂര്‍ ഭാഗങ്ങളില്‍ കൃഷിയിടങ്ങളിലും വെള്ളം കയറി. നെയ്യാര്‍ഡാമിലെ ഫിഷറീസ് അക്വേറിയം വെള്ളത്തിനടിയിലായി.

Leave A Reply

Your email address will not be published.