ഉംപുണ്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി ഇന്ന് ഡല്‍ഹിയ്ക്കു പുറത്ത് സന്ദര്‍ശനം നടത്തുന്നു

0

ന്യൂഡല്‍ഹി: ഉംപുണ്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി ഇന്ന് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായി ഡല്‍ഹിയ്ക്കു പുറത്ത് സന്ദര്‍ശനം നടത്തുന്നു. തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി പശ്ചിമബംഗാളിലും ഒഡീഷയിലും പ്രധാനമന്ത്രി ഇന്ന് ആകാശനിരീക്ഷണം നടത്തുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

കൂടാതെ മറ്റുചില യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കുമെന്നും ദുരിതാശ്വാസവും പുനരധിവാസവും സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ച ചെയ്യുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. അതേസമയം കൊറോണയേക്കാള്‍ ഉംപുണ്‍ ചുഴലിക്കാറ്റ് സംസ്ഥാനത്തിന് മേല്‍ പ്രഹരമേല്‍പ്പിച്ചുവെന്നും വന്‍ നാശനഷ്ടം നേരിട്ട സംസ്ഥാനത്തിന് വേണ്ട സഹായധനം നല്‍കണമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നു. ചുഴലിക്കാറ്റില്‍ പശ്ചിമബംഗാളില്‍ മാത്രം 72 പേര്‍ മരിച്ചതായാണ് ഔദ്യോഗിക വിവരം. കൊല്‍ക്കത്തയില്‍ മാത്രം മരണം 15 ആയി.

Leave A Reply

Your email address will not be published.