തൊഴിലാളികള്‍ക്ക് ബസ് ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച വിവാദത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍

0

ദില്ലി: ഉത്തര്‍പ്രദേശിലെ കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള ബസുകളെ ചൊല്ലിയുള്ള ബിജെപി-കോണ്‍ഗ്രസ് പോര് വലിയ രാഷ്ട്രീയവിവാദത്തിനാണ് കാരണമായത്. തുടര്‍ന്ന് കുടിയേറ്റ തൊഴിലാളികള്‍ക്കു വേണ്ടി ബസ് ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച രാഷ്ട്രീയവിവാദത്തില്‍ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ പ്രതികരിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍.

പ്രിയങ്കാ ഗാന്ധി അയച്ച ബസുകള്‍ക്ക് യാത്രാനുമതി നല്‍കാതെ യോഗി ആദിത്യനാഥ് വൃത്തികെട്ട രാഷ്ട്രീയം കളിച്ചെന്നും രാജസ്ഥാനിലെ കോട്ടയില്‍ നിന്ന് വിദ്യാര്‍ത്ഥികളെ തിരികെ കൊണ്ടുപോകാന്‍ ഉത്തര്‍പ്രദേശ് നല്‍കിയ വാഹനങ്ങളുടെ പട്ടികയില്‍ ഇരുചക്ര, മുച്ചക്ര വാഹനങ്ങളും ഉണ്ടായിരുന്നു. അതിന്റെ പേരില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി തടയാതിരുന്നത് മാന്യത കൊണ്ടാണെന്നും രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് ആരോപിച്ചിരുന്നു.

പ്രിയങ്ക ഗാന്ധി ഏര്‍പ്പെടുത്തിയ എണ്ണൂറ് ബസുകളില്‍ 297 ബസുകള്‍ക്ക് ഫിറ്റ്‌നസ് ഇല്ലെന്ന് ആരോപിച്ച് ബസുകള്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ യാത്രാനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ കുടിയേറ്റ തൊഴിലാളികളെ വീടുകളിലെത്തിക്കാന്‍ പ്രിയങ്ക ഗാന്ധി വാഗ്ദാനം ചെയ്ത വാഹനങ്ങളില്‍ കാറും ഓട്ടോയുമാണെന്ന ആരോപണവുമായി ബിജെപി വക്താവ് സാംപിത് പത്ര, കപില്‍ മിശ്ര, യുപി മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിംഗ് എന്നിവര്‍ രംഗത്തെത്തിയിരുന്നു.

അതേസമയം ബസുകളുടെയും ഡ്രൈവര്‍മാരുടെയും വിവരങ്ങള്‍ ആരാഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ കോണ്‍ഗ്രസിന് കത്ത് നല്‍കിയിരുന്നു. ഇത് പരിശോധിച്ചെന്നും അവര്‍ നല്‍കിയ പട്ടികയില്‍ ഇരുചക്ര വാഹനവും ഓട്ടോയും ഗുഡ്‌സ് കാരിയറുമടക്കമുള്ളവയുണ്ടെന്നും ഇത് നിര്‍ഭാഗ്യകരമാണെന്നും ഇത്തരം വഞ്ചനാശ്രമത്തിന് സോണിയാ ഗാന്ധി മറുപടി നല്‍കണമെന്നുമാണ് സിദ്ധാര്‍ത്ഥ് നാഥ് പറഞ്ഞത്.

Leave A Reply

Your email address will not be published.