റോഡ് നിര്‍മ്മാണത്തില്‍ തിരുവമ്പാടി എംഎല്‍എ അഴിമതി നടത്തിയെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ്

0

കോഴിക്കോട്: തിരുവമ്പാടി എംഎല്‍എ ജോര്‍ജ് എം തോമസ് റോഡ് നിര്‍മ്മാണത്തില്‍ അഴിമതി നടത്തിയെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് വിജിലന്‍സ് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. 86 കോടി രൂപ മുടക്കി നടത്തുന്ന അഗസ്ത്യാമുഴി മുതല്‍ കൈതപ്പോയില്‍ വരെയുള്ള 22 കിലോമീറ്റര്‍ റോഡ് നവീകരണത്തില്‍ അഴിമതിയുണ്ടെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

പത്തുമീറ്റര്‍ വീതിയില്‍ റോഡ് നിര്‍മ്മിക്കുമ്പോള്‍ കോണ്‍ക്രീറ്റ് ചെയ്ത കേബിള്‍ ഓവുചാലുകള്‍ ഉണ്ടാകണമെന്നാണ് നിബന്ധന. ഇത് ഇവിടെ പാലിച്ചില്ല. ഇതിനുവേണ്ടി മാറ്റിവെച്ച 13 കോടി രൂപ കരാറുകാരനും എംഎല്‍എയും ചേര്‍ന്ന് തട്ടിയെടുത്തുവെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു. അതേസമയം പൂര്‍ത്തിയായ പണികള്‍ക്ക് മാത്രമേ പണം അനുവദിച്ചിട്ടുള്ളുവെന്നും അന്വേഷണമാവശ്യപ്പെട്ട് വിജിലന്‍സ് കോടതിയെ സമീപിക്കാനുള്ള യൂത്ത് കോണ്‍ഗ്രസ് നീക്കത്തെ സ്വാഗതം ചെയ്യുന്നതായും ജോര്‍ജ് എം തോമസ് പ്രതികരിച്ചിരുന്നു.

Leave A Reply

Your email address will not be published.