വായ്പകളുടെ മൊറട്ടോറിയം നീട്ടിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും പലിശ ബാധ്യതയും കേന്ദ്രം ഏറ്റെടുക്കണമെന്ന് ധനമന്ത്രി

0

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ബാങ്കുകളില്‍ നിന്നുള്ള വായ്പകളുടെ മൊറട്ടോറിയം റിസര്‍വ് ബാങ്ക് മൂന്നു മാസത്തേക്ക് കൂടിയാണ് നിട്ടീയത്. എന്നാല്‍ ബാങ്കുകളില്‍ നിന്നുള്ള വായ്പകളുടെ മൊറട്ടോറിയം നീട്ടിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും പലിശ ബാധ്യതയും കേന്ദ്രം ഏറ്റെടുക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.

അതേസമയം അഞ്ച് ലക്ഷം രൂപ വരെയുള്ള ബില്ലുകള്‍ മാറാനായിരുന്നു ഇതുവരെ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ അഞ്ച് കോടി രൂപ വരെയുള്ള ബില്ലുകളും ചെക്കുകളും മാറാന്‍ ധനവകുപ്പ് ട്രഷറികള്‍ക്ക് നിര്‍ദേശം നല്‍കി. അതേസമയം ഓഗസ്റ്റ് 31 വരെയാണ് മോറട്ടോറിയം നീട്ടിയത്. റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകള്‍ 0.40 ശതമാനം കുറച്ചതായും കൊവിഡ് പ്രതിസന്ധി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച് നിരക്ക് പൂജ്യത്തില്‍ താഴെ ആകുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ ശക്തികാന്ത ദാസ് പറഞ്ഞിരുന്നു.

Leave A Reply

Your email address will not be published.