കാഡില ഫാര്‍മസ്യുട്ടിക്കല്‍സിലെ 26 ജീവനക്കാര്‍ക്ക് കൊവിഡ് ബാധ ; മൂന്ന് മരണം

0

അഹമ്മദാബാദ്: അഹമ്മദാബാദിലെ മരുന്നുനിര്‍മ്മാണ കമ്പനികളില്‍ ഒന്നായ കാഡില ഫാര്‍മസ്യുട്ടിക്കല്‍സിലെ 26 ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചു. തുടര്‍ന്ന് വെള്ളിയാഴ്ച പാക്കിംഗ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന മൂന്നു പേര്‍ മരിച്ചു. ഒരാള്‍ 59 വയസ്സുള്ള പ്രമേഹ രോഗിയായിരുന്നുവെന്നും കമ്പനി വക്താവ് പറഞ്ഞു. അതേസമയം ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മേയ് ആദ്യം കമ്പനി അടച്ചിരുന്നു.

വീണ്ടും തുറക്കാന്‍ ഇരിക്കേയാണ് മൂന്നു പേര്‍ മരിക്കുന്നത്. ദോല്‍കയ്ക്കു പുറമേ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും എത്യോപ്യയിലും കമ്പനിക്ക് യൂണിറ്റുകളുണ്ട്. മരുന്ന് ഉത്പാദനത്തിനുള്ള നിര്‍ണായക ചേരവുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കമ്പനിയാണ് കാഡിലയുടേത്. എന്നാല്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രദേശിക ഭരണകൂടത്തിന്റെ് പങ്കാളിത്തത്തോടെ കമ്പനി അണുവിമുക്തമാക്കുമെന്ന് കാഡില ഫാര്‍മസ്യുട്ടിക്കല്‍ പ്രസ്താവനയില്‍ അറിയിച്ചു.

Leave A Reply

Your email address will not be published.