വീട്ടില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് നടി മല്ലികാ സുകുമാരന്‍ ബന്ധുവീട്ടിലേക്ക് മാറി

0

തിരുവനന്തപുരം: വീട്ടില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് നടി മല്ലികാ സുകുമാരന്‍ ജവഹര്‍നഗറിലെ സഹോദരന്റെ വീട്ടിലേക്ക് മാറി. കുണ്ടമണ്‍കടവ് ഏലാ റോഡിലെ 13 വീടുകളിലാണ് കരമനയാറ്റില്‍നിന്ന് വെള്ളം കയറിയത്. തുടര്‍ന്ന് അഗ്നിരക്ഷാസേനയുടെ റബ്ബര്‍ബോട്ട് കൊണ്ടുവന്ന് വീടുകളിലുള്ളവരെ കരയിലേക്ക് മാറ്റിയിരുന്നു.

അതേസമയം 2018 ലും ഈ ഭാഗത്ത് വെള്ളം കയറിയതിനെത്തുടര്‍ന്ന് മല്ലികാസുകുമാരന്‍ ഉള്‍പ്പടെയുള്ളവരെ മാറ്റിയിരുന്നു. എന്നാല്‍ ഡാം തുറന്നതാണ് രണ്ടുതവണയും വെള്ളം കയറാന്‍ കാരണമായതെന്നും മുന്നറിയിപ്പില്ലാതെ ഡാം തുറക്കുന്നത് നാട്ടുകാര്‍ക്ക് വലിയ നഷ്ടങ്ങളാണുണ്ടാക്കുന്നത്. വീടിനുപിറകിലെ കനാല്‍ ശുചിയാക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് പരാതി നല്‍കിയെങ്കിലും മൂന്നുവര്‍ഷമായി നടപടിയുണ്ടായില്ലെന്നും മല്ലിക ആരോപിച്ചു.

Leave A Reply

Your email address will not be published.