കൊവിഡ് പ്രതിരോധ ചര്‍ച്ച : മുഖ്യമന്ത്രി എം.പിമാരുടെയും എം.എല്‍.എമാരുടെയും യോഗം വിളിച്ചു

0

തിരുവനന്തപുരം: ലോക്ഡൗണ്‍ നാലാം ഘട്ടം മേയ് 31ന് അവസാനിക്കുന്ന ഘട്ടത്തില്‍ സംസ്ഥാനം സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി എം.പിമാരുടെയും എം.എല്‍.എമാരുടെയും യോഗം വിളിച്ചു. ചൊവ്വാഴ്ച വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം ചേരുന്നത്.

അതേസമയം വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ ആളുകള്‍ കേരളത്തിലേക്ക് മടങ്ങിവരുന്ന സാഹചര്യത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം ദിവസം തോറും കൂടി വരുന്നതിനാല്‍ ഇനിയുള്ള ദിവസങ്ങള്‍ ഏറെ ദുഷ്‌കരമാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Leave A Reply

Your email address will not be published.