ഉംപുണ്‍ ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗാളില്‍ മരിച്ചവരുടെ എണ്ണം 85 ആയി ; വൈദ്യുതിബന്ധവും കുടിവെള്ള വിതരണവും താറുമാറായി

0

കൊല്‍ക്കൊത്ത: ഉംപുണ്‍ ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗാളില്‍ മരിച്ചവരുടെ എണ്ണം 85 ആയി. റോഡുകള്‍ തകര്‍ന്നതും വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീണതും ജനജീവിതം താറുമാറാക്കി. അതേസമയം മൂന്നു ദിവസമായിട്ടും വൈദ്യുതിബന്ധവും കുടിവെള്ള വിതരണവും ഇതുവരെ പുനഃസ്ഥാപിക്കാന്‍ കഴിയാനാവാത്തതിനാല്‍ കൊല്‍ക്കൊത്തയില്‍ ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിേഷധിച്ചു.

ഉംപുണ്‍ ചുഴലിക്കാറ്റ് ഏറെ നാശം വിതച്ച സൗത്ത് 24 പര്‍ഗാനാസിലെ സ്ഥലങ്ങളില്‍ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് സന്ദര്‍ശനം നടത്തും. അതേസമയം അഞ്ചു ലക്ഷത്തിലേറെ പേരെ ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നതോടെ കൊവിഡ് വ്യാപന ഭീഷണിയും നേരിടുന്നുണ്ട്.

Leave A Reply

Your email address will not be published.