സിനിമാ, സീരിയല്‍ ഷൂട്ടിങ്ങുകള്‍ നിബന്ധനകളോട് ഇളവുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍

0

കര്‍ശനമായ സോഷ്യല്‍ ഡിസ്റ്റന്‍സിങ് മാനദണ്ഡങ്ങളോടെ സിനിമാ, സീരിയല്‍, മറ്റ് ടെലിവിഷന്‍ പരിപാടികള്‍ എന്നിവയുടെ ഷൂട്ടിങ്ങുകള്‍ക്കും നിബന്ധനകളോട് ഇളവുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.

ലോക്ക്ഡൗണിനു ശേഷവും ഇത്തരം ജോലികള്‍ നടക്കേണ്ടതെന്നാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഇഴുകിച്ചേര്‍ന്നുള്ള നടീനടന്മാരുടെ അഭിനയം ഇപ്പോഴത്തെ അവസ്ഥയില്‍ അനുവദിക്കാനാകില്ല എന്നാണ് പ്രൊഡ്യൂസേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നത്.

പരസ്പരമുള്ള ഹസ്തദാനം, കെട്ടിപ്പിടിത്തം, ചുംബനം, ശാരീരിക അടുപ്പം വരുന്ന മറ്റ് അഭിവാദനങ്ങള്‍ പാടില്ല.
പ്രവര്‍ത്തകര്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലം പാലിച്ചിരിക്കണം.
സിഗരറ്റ് പങ്കുവെക്കാന്‍ പാടില്ല.
60 വയസ്സിനു മുകളില്‍ പ്രായമുള്ള ക്ര്യൂ മെമ്പര്‍മാരെയോ നടീനടന്മാരെയോ സെറ്റുകളില്‍ അനുവദിക്കരുത്. എന്നിങ്ങനെ, ഷൂട്ടിങ് നടക്കണമെങ്കില്‍ അടുത്ത മൂന്നു മാസത്തേക്കെങ്കിലും പിന്തുടരേണ്ടി വരും. മേക്കപ്പിന്റെ കാര്യത്തിലും എല്ലാ ഷൂട്ടിങ് കേന്ദ്രങ്ങളിലും കുളിക്കാനും കൈ കഴുകാനുമെല്ലാമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പാടാക്കണം. ഒപ്പം ഡിസ്പോസിബിള്‍ വസ്തുക്കള്‍ ഒരുതവണ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നും കര്‍ശന നിര്‍ദേശമുണ്ട്.

Leave A Reply

Your email address will not be published.