കുടിയന്മാരോടു സര്‍ക്കാരിനുള്ള താല്‍പര്യം ദൈവവിശ്വാസികളോടും കാണിക്കണമെന്ന് കെ.മുരളീധരന്‍ എം.പി

0

കോഴിക്കോട്: സംസ്ഥാനത്ത ആരാധനാലയങ്ങള്‍ തുറക്കാനുള്ള സൗകര്യമൊരുക്കി നല്‍കണമെന്നും കള്ള് കുടിയന്മാരോടു സര്‍ക്കാരിനുള്ള താല്‍പര്യം ദൈവവിശ്വാസികളോടും കാണിക്കണമെന്നും കെ.മുരളീധരന്‍ എം.പി. മദ്യ ഷാപ്പ് തുറുന്നാല്‍ സാമൂഹിക അകലം പാലിക്കപ്പെടുന്നതും ആരാധനാലയങ്ങള്‍ തുറന്നാല്‍ സാമൂഹിക അകല ലംഘനം നടന്നതും എങ്ങനെയാണെന്ന് കെ.മുരളീധരന്‍ ചോദിക്കുന്നു.

വേണ്ടത്ര സുരക്ഷയൊരുക്കാനും മാനദണ്ഡങ്ങള്‍ പാലിക്കാനുമൊക്കെ ആരാധനാലയ ഭാരവാഹികളും ബന്ധപ്പെട്ടവരുമൊക്കെ തയ്യാറാണ്. വേണമെങ്കില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനമൊക്കെ ഇവിടെയും നടപ്പാക്കാമെന്നും ഗള്‍ഫില്‍ നിന്ന് വരുന്നവരെ ക്വാറന്റീന്‍ ചെയ്യുന്നത് സര്‍ക്കാര്‍ ചെലവിലാകണം. പറ്റില്ലെങ്കില്‍ പറയണം. അവരെ ഏറ്റെടുക്കാന്‍ യു.ഡി.എഫ് തയ്യാറാണെന്നും മുരളീധരന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.