ക്വാറന്റീന്‍ ചിലവ് സ്വയം വഹിക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

0

കൊച്ചി: വിദേശത്ത് നിന്നെത്തുന്ന പ്രവാസികള്‍ ക്വാറന്റീന്‍ ചിലവ് സ്വയം വഹിക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അതേസമയം കരിപ്പൂരിലെത്തിയ പ്രവാസികളില്‍ നിന്നും നിര്‍ബന്ധിച്ച് പണം ഈടാക്കാനുള്ള തീരുമാനം പ്രതിഷേധം മൂലം ജില്ലാ ഭരണകൂടം മാറ്റി.

ഇന്നലെ ദുബായില്‍ നിന്നും കരിപ്പൂരിലെത്തിയ 10 പേരെ ജില്ലാ ഭാരണകൂടം പെയ്ഡ് ക്വാറന്റീന്റെ ഭാഗമായി ലോഡ്ജിലേക്ക് മാറ്റിയിരുന്നു. പണം പ്രവാസികള്‍ തന്നെ കൊടുക്കണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധം പിടിച്ചു. ജോലി നഷ്ടപ്പെട്ട തങ്ങള്‍ക്ക് പണം നല്‍കാനാകില്ലെന്നായിരുന്നു പ്രവാസികള്‍ പറഞ്ഞത്. എന്നാല്‍ വ്യാപകമായ പ്രതിഷേധം മൂലം കൊവിഡ് കരുതല്‍ നിരീക്ഷണത്തിന് പണം വാങ്ങുന്നതില്‍ നിന്നും പാവപ്പെട്ട പ്രവാസികളെ ഒഴിവാക്കുമെന്ന് ഇന്നലെ മുഖ്യമന്ത്രി അറിയിച്ചിരുന്നു.

അതേസമയം ഇന്ന് രാവിലെ പ്രവാസികള്‍ മുറി ഉപേക്ഷിച്ച് ഇറങ്ങാന്‍ ശ്രമിച്ചത് വലിയ വിവാദമായതോടെ താമസത്തിനും ഭക്ഷണത്തിനുമുള്ള പണം സര്‍ക്കാര്‍ തന്നെ നല്‍കാമെന്ന് ഒടുവില്‍ ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം എല്ലാ പ്രവാസികള്‍ക്കും സൗജന്യ നിരീക്ഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷം.

Leave A Reply

Your email address will not be published.