ഉത്തരാഖണ്ഡില്‍ മന്ത്രിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു ; മറ്റ് മന്ത്രിമാര്‍ ഹോം ക്വാറന്റീനില്‍

0

ന്യുഡല്‍ഹി: ഉത്തരാഖണ്ഡില്‍ മേയ് 29ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത മന്ത്രിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തും മറ്റ് മന്ത്രിമാരും ഹോം ക്വാറന്റീനില്‍ പ്രവേശിച്ചു. തുടര്‍ന്ന് രോഗം സ്ഥിരീകരിച്ച മന്ത്രിയും അഞ്ച് കുടുംബാംഗങ്ങളും ഋഷികേശിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇദ്ദേഹത്തിന്റെ ഭാര്യയെ ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി പി.ആര്‍.ഒ ഹരിഷ് തപ്ലിയല്‍ വ്യക്തമാക്കി. മന്ത്രിയുടെ വീട്ടില്‍ അംഗങ്ങളും ജോലിക്കാരുമടക്കം 41 പേരുടെ സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അതേസമയം ശനിയാഴ്ച ഉത്തരാഖണ്ഡില്‍ 22 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Leave A Reply

Your email address will not be published.