ദില്ലി എംയിസില്‍ നഴ്സുമാര്‍ ആരംഭിച്ച സമരം ശക്തമാക്കാന്‍ തീരുമാനം

0

ദില്ലി: ദില്ലി എംയിസില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് പടരുന്നതിനിടെ സുരക്ഷ, ജോലി സമയം, വനിത നഴ്സുമാര്‍ക്ക് സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തി നഴ്സുമാര്‍ ആരംഭിച്ച സമരം ശക്തമാക്കാന്‍ തീരുമാനം. എയിംസില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

കൂടാതെ എയിംസ് ഡയറക്ടറുടെ മുറിയുടെ മുന്നിലാണ് കുത്തിയിരുന്ന് ഇന്നലെ നഴ്സുമാര്‍ പ്രതിഷേധിച്ചത്. ചര്‍ച്ചയ്ക്ക് തയ്യാറായില്ലങ്കില്‍ ഡ്യൂട്ടി ബഹിഷ്‌കരിച്ച് സമരത്തിലേക്ക് കടക്കും. അവധിയിലുള്ള നഴ്സുമാരെയും ഉള്‍പ്പെടുത്തി സമരം വീണ്ടും തുടങ്ങാനാണ് തീരുമാനം. അതേസമയം കോവിഡ് ബാധിച്ച മരിച്ച മലയാളി നഴ്സ് അംബിക ജോലി ചെയ്തിരുന്ന കാല്‍റ ആശുപത്രിയിലെ എട്ടു നഴ്സുമാര്‍ക്ക് കൂടി കൊവിഡ് സ്ഥീരീകരിച്ചു.

ഇതില്‍ മൂന്നു പേര്‍ കാല്‍റ ആശുപത്രിയില്‍ ചികിത്സയിലാണ്. ബാക്കിയുള്ളവര്‍ ഗൃഹനീരീക്ഷണത്തിലാണെന്നും ആശുപത്രി അറിയിച്ചു. തുടര്‍ന്ന് നഴ്സുമാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ദില്ലി മലയാളി അസോസിയേഷന്‍ കത്ത് നല്‍കിയിയിട്ടുണ്ടായിരുന്നു.

Leave A Reply

Your email address will not be published.