തമിഴ്‌നാട്ടില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ; ബാര്‍ബര്‍ ഷോപ്പുകളില്‍ മുടിവെട്ടുന്നതിന് ആധാര്‍ കാര്‍ഡ് കാണിക്കണം

0

ചെന്നൈ : തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടിയിരുന്നു. സര്‍ക്കാരിന്റെ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം ഇനി മുതല്‍ ബാര്‍ബര്‍ ഷോപ്പുകളില്‍ മുടിവെട്ടുന്നതിന് ആധാര്‍ കാര്‍ഡ് കാണിക്കണം. മുടിവെട്ടുന്നതിന് ഉപഭോക്താവിന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ആധാര്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമാക്കി.

കൂടാതെ ബ്യൂട്ടിപാര്‍ലറുകളില്‍ സാമൂഹിക അകലം പാലിക്കണം. അതേസമയം ബാര്‍ബര്‍ഷോപ്പുകളും ബ്യൂട്ടിപാര്‍ലറുകളും തുറക്കുന്നതിനു മുന്നോടിയായി ഞായറാഴ്ച അണുനശീകരണം നടത്തിയിരുന്നു. അതേസമയം, പൊതുഗതാഗതത്തിനും റസ്റ്ററന്റുകള്‍ക്കും കൂടുതല്‍ ഇളവുകള്‍ നല്‍കി.

Leave A Reply

Your email address will not be published.