കൊവിഡ് 19നു പിന്നാലെ കോംഗോയില്‍ ഏഴു പേര്‍ക്ക് എബോള സ്ഥിരീകരിച്ചു

0

കിന്‍ഷാസ: കൊവിഡ് 19നു പിന്നാലെ മധ്യ ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ ഏഴു പേര്‍ക്ക് എബോള സ്ഥിരീകരിച്ചു. ഇക്വാചുര്‍ പ്രവിശ്യയിലെ വംഗതയിലാണ് രോഗം സ്ഥിരീകരിച്ചത്. നാലു പേര്‍ മരണമടഞ്ഞു. മൂന്നു പേര്‍ ചികിത്സയിലാണെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. അതേസമയം മാനവകുലത്തിനു നേര്‍ക്കുള്ള ഭീഷണി കൊവിഡ് 19 മാത്രമല്ലെന്നുള്ള ഓര്‍മ്മപ്പെടുത്തലാണിതെന്നും ഈ മഹാമാരിയിലാണ് നമ്മുടെ ശ്രദ്ധഏറെയും.

മറ്റ് ആരോഗ്യവിഷയങ്ങളും നിരീക്ഷിക്കുന്നതും പ്രതികരിക്കുന്നതും സംഘടന തുടരുമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ.ടെഡ്രോസ് അഥനോം ഗെബ്രെയേസസ് പറയുന്നു. അതേസമയം കോംഗോയിലെ 25 പ്രവിശ്യകളില്‍ ഏഴിടത്ത് ഇതിനകം കൊവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞു. 3000 ഓളം പേര്‍ രോഗികളായി. 72 പേര്‍ മരിച്ചു. എന്നാല്‍ മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളെ അപേക്ഷിച്ച് കോംഗോയില്‍ കൊവിഡ് പരിശോധന കുറവാണെന്നും അതിനാല്‍ രോഗബാധിതരുടെ എണ്ണം വളരെ കൂടുതലാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ആശങ്കപ്പെടുകയാണ്.

Leave A Reply

Your email address will not be published.