ഇന്ത്യ – ചൈന അതിര്‍ത്തി പ്രശ്നം : അമേരിക്ക ഇന്ത്യയ്ക്കൊപ്പം നില്‍ക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ

0

ന്യൂയോര്‍ക്ക്: ഇന്ത്യ – ചൈന അതിര്‍ത്തി പ്രശ്നത്തില്‍ ഇപ്പോള്‍ നടക്കുന്ന പ്രശ്നങ്ങള്‍ കൂടുതല്‍ ആശങ്ക ജനിപ്പിക്കുന്നതാണ്. സംഘര്‍ഷം ഉണ്ടായാല്‍ അമേരിക്ക ഇന്ത്യയ്ക്കൊപ്പം നില്‍ക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അറിയിച്ചു. അതേസമയം ചൈനയുടെ നടപടികളെക്കുറിച്ച് അമേരിയ്ക്കയ്ക്കുള്ള എതിര്‍പ്പും വ്യക്തമാക്കി.

‘കൊറോണ വൈറസ് ലോകത്താകമാനം വ്യാപിപ്പിച്ചതിന് ശേഷം ചൈന തുടരെ പ്രകോപനങ്ങള്‍ സൃഷ്ടിക്കുകയാണ്. കൊറോണ വൈറസ് വ്യാപനത്തിന്റെ പഴി കേള്‍ക്കാതിരിക്കാനാണിത്.’ മൈക്ക് പോംപിയോ പറയുന്നു. തുടര്‍ന്ന് കൊറോണയുടെ ഈ സമയത്തും ചൈനയുടെ ഇത്തരത്തിലുള്ള നിലപാട് വളരെ പരിതാപകരണമാണെന്നും അതിര്‍ത്തി മറികടന്ന് ഇന്ത്യന്‍ ഭൂമികളിലേക്ക് അതിക്രമിച്ച് കയറാന്‍ കൊറോണക്കാലത്ത് വേഗത്തില്‍ ശ്രമിക്കുകയാണെന്നും അതാണ് ഇപ്പോഴുള്ള പ്രശ്നങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും കാരമെന്നും മൈക്ക് പോംപിയോ വ്യക്തമാക്കി.

Leave A Reply

Your email address will not be published.