കൊട്ടക് മഹീന്ദ്ര ബാങ്കിലെ 2.83 ശതമാനം ഓഹരികള്‍ ഉദയ് കൊട്ടക് വിറ്റഴിക്കുന്നു

0

മുംബൈ: കൊട്ടക് മഹീന്ദ്ര ബാങ്കിലെ തന്റെ 2.83 ശതമാനം ഓഹരികള്‍ ഉദയ് കൊട്ടക് വിറ്റഴിക്കുന്നു. തുടര്‍ന്ന് ബാങ്കിലെ കൊട്ടകിന്റെ ഓഹരി വിഹിതം 28.93 ശതമാനത്തില്‍ നിന്ന് 26.1 ശതമാനത്തിലേക്ക് കുറയും. അതേസമയം ബാങ്കിലെ ഓഹരി വിഹിതം 26 ശതമാനത്തിലേക്ക് താഴ്ത്താന്‍ ഉദയ് കൊട്ടക്കിനോട് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, ഇതിന് വിസമ്മതിച്ച ബാങ്ക് മുംബൈ ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച് 2018 ഡിസംബറില്‍ കേസ് ഫയല്‍ ചെയ്തു.

നിയമ പോരാട്ടം തുടരുന്നതിനിടെ ഓഹരി വിഹിതം കുറയ്ക്കാന്‍ ഉദയ് കൊട്ടക് തീരുമാനിച്ചു. എന്നാല്‍ 6,800 കോടി രൂപ മൂല്യമുളളതാണ് ഈ ഓഹരികള്‍. ഓഹരി വില്‍പ്പനയ്ക്കുള്ള പ്രൈസ് ബാന്‍ഡ് 1,215 രൂപ മുതല്‍ 1,240 രൂപ വരെയായി നിശ്ചയിച്ചിട്ടുണ്ട്. പ്രൈസ് ബാന്‍ഡിന്റെ താഴത്തെ അറ്റത്ത് 6,804 കോടി രൂപയും മുകളിലെ അറ്റത്ത് 6,944 കോടി രൂപയും വില്‍പ്പനയ്ക്ക് ലഭിക്കുമെന്ന് ടേം ഷീറ്റ് വ്യക്തമാക്കി. ‘ഉദയ് സുരേഷ് കൊട്ടക് 56 ദശലക്ഷം ഇക്വിറ്റി ഓഹരികള്‍ അല്ലെങ്കില്‍ ബാങ്കിന്റെ ഇക്വിറ്റിയുടെ 2.83 ശതമാനം ബ്ലോക്ക് ഡീല്‍ വഴി വില്‍ക്കും. വില്‍പ്പനയ്ക്ക് ശേഷം അദ്ദേഹത്തിന്റെ സ്വകാര്യ ഹോള്‍ഡിംഗ് ഇപ്പോള്‍ 28.93 ശതമാനത്തില്‍ നിന്ന് 26.1 ശതമാനമായി കുറയും’ എന്ന് ടേം ഷീറ്റ് വ്യക്തമാക്കുന്നു.

Leave A Reply

Your email address will not be published.