മലയാള സിനിമ വിതരണക്കാരുടെയും നിര്‍മ്മാതാക്കളുടെയും യോഗം നാളെ കൊച്ചിയില്‍ ചേരും

0

കൊച്ചി: നടന്‍മാരടക്കമുള്ളവര്‍ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യത്തിലുള്ള തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് മലയാള സിനിമ വിതരണക്കാരുടെയും നിര്‍മ്മാതാക്കളുടെയും യോഗം നാളെ കൊച്ചിയില്‍ ചേരും.

തുടര്‍ന്ന് അമ്മ , ഫെഫ്ക സംഘടനകളുമായി നടക്കുന്ന ചര്‍ച്ചകളില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികളും യോഗം തീരുമാനിക്കുന്നതാണ്. അതേസമയം തീയറ്റര്‍ ഉടമകളുമായുള്ള ചര്‍ച്ച മറ്റന്നാള്‍ വിളിച്ചിരിക്കുകയാണ്. കൊവിഡ് കാലത്തെ പ്രത്യേക സാഹചര്യത്തില്‍ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും 50 ശതമാനം പ്രതിഫലം കുറയ്ക്കണമെന്നാണ് പ്രധാന ആവശ്യം.

Leave A Reply

Your email address will not be published.