മലപ്പുഴശ്ശേരിയില്‍ ആശാപ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ആശങ്കയില്‍ ഓഫീസ് ജീവനക്കാര്‍

0

മലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ സി. ഡി. എസ് ചെയര്പേഴ്സണും, ആശാപ്രവർത്തകയുമായ വ്യക്തിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഓഫീസ് ജീവനക്കാർ ഉൾപ്പെടെയുള്ളവർ ആശങ്കയിലാണ്. ഒരേ കെട്ടിടത്തിന്റെ രണ്ടു നിലകളിലായി പ്രവർത്തിക്കുന്ന ഓഫീസുകളിൽ സ്ഥിരമായി വന്നു മറ്റു ജോലികൾ നിർവഹിച്ചിരുന്നു വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇക്കാരണത്താൽ ഇവരുമായി എല്ലാ ജീവനക്കാരും ഒന്നല്ലായെങ്കിൽ മറ്റൊരു വിധത്തിൽ സമ്പർക്കത്തിൽ വന്നിട്ടുള്ളതാണ്. ആ ഒരു ആശങ്ക നിലനിൽക്കുമ്പോൾ തന്നെയാണ് ഓഫീസ് തുറന്നു പ്രവർത്തിക്കണമെന്ന പഞ്ചായത്ത് വകുപ്പ് ജില്ലാ മേലധികാരിയുടെ നിർദേശം എത്തിയിരിക്കുന്നത്. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, മറ്റു സാധാരണക്കാർ ഉൾപ്പെടെയുള്ളവർ സ്ഥിരമായി സന്ദർശിച്ച ഓഫീസും, ഈ വ്യക്തിയുമായി 99 ഓളം പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരും ഉള്ളപ്പോഴാണ് ഇത്തരത്തിൽ ജീവനക്കാരെ ആശങ്കയിലാക്കുന്ന തീരുമാനം.

സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, മറ്റു മൂന്നോളം പഞ്ചായത്ത് ജീവനക്കാർ എന്നിവർ മാത്രം നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയെന്നും, ബാക്കി ജീവനക്കാർ നിലവിലുള്ള ഓഫീസിൽ പ്രവർത്തിക്കണമെന്നുമാണ് വാക്കാലുള്ള നിർദേശം. കോവിഡ് സ്ഥിരീകരിച്ച വ്യക്തി പങ്കെടുത്ത മീറ്റിംഗിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവരെയും നിരീക്ഷണത്തിലാക്കിയെന്നു പറയുമ്പോഴാണ്, ഇവർ ആഴ്ചയിൽ അഞ്ചു ദിവസവും ഓഫീസ് സമയങ്ങൾ ചെലവഴിച്ച കെട്ടിടത്തിലെ ജീവനക്കാരെ പലരെയും നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയിട്ടുള്ളത്.

കൂടാതെ കേസ് റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ ആരോഗ്യവകുപ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരെ നിരീക്ഷണത്തിലാക്കിയിട്ടും ഗ്രാമപഞ്ചായത് ജീവനക്കാരുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്

Leave A Reply

Your email address will not be published.