കൊവിഡ് ലോക്ക്ഡൗണ്‍ ഒറ്റസ്‌ക്രീന്‍ തിയേറ്ററുകളില്‍ 50 ശതമാനവും പ്രവര്‍ത്തനംനിര്‍ത്തിയേക്കുമെന്ന് സൂചന

0

ചെന്നൈ: കൊവിഡ് ലോക്ക്ഡൗണ്‍ ഒറ്റസ്‌ക്രീന്‍ തിയേറ്ററുകളില്‍ 50 ശതമാനവും പ്രവര്‍ത്തനംനിര്‍ത്തിയേക്കുമെന്ന് സൂചന. ജീവനക്കാരുടെ ശമ്പളം, വൈദ്യുതി എന്നിവ ഉള്‍പ്പടെ ചുരുങ്ങിയത് രണ്ടുലക്ഷം രൂപയെങ്കിലും പ്രതിമാസംവേണ്ടിവരുമെന്നാണ് തിയേറ്റര്‍ ഉടമകള്‍ പറയുന്നത്. ലോക്ക്ഡൗണില്‍ നിയന്ത്രണംവന്നതോടെ മുന്നോട്ടുപോകാനാവാത്ത സാഹചര്യത്തിലാണിപ്പോള്‍.

തുടര്‍ന്ന് കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, കര്‍ണാടക, യു.പി, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള പലതിയേറ്ററുകളും പ്രതിസന്ധിനേരിടുകയാണ്. രാജ്യത്തൊട്ടാകെയുള്ള 6,327 ഒറ്റസ്‌ക്രീന്‍ തിയേറ്ററുകളില്‍ 50 ശതമാനവും പ്രവര്‍ത്തനംനിര്‍ത്തിയേക്കുമെന്നാണ് സൂചന. അതേസമയം ചെന്നൈയിലെ പ്രധാന തിയേറ്ററുകളായ എവിഎം രാജേശ്വരി, മഹാറാണി എന്നിവ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ഈമാസം ആദ്യംതന്നെ വ്യക്തമാക്കിയിരുന്നു.

Leave A Reply

Your email address will not be published.