സൗദിയില്‍ കൊവിഡ് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു

0

കോഴിക്കോട്: സൗദിയില്‍ കൊവിഡ് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു. പാലക്കുറ്റി മരുതുങ്കല്‍ മുഹമ്മദ്-സുബൈദ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷൈജല്‍ (34) ആണ് മരിച്ചത്.

12 ദിവസത്തോളമായി സൗദിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷൈജല്‍ ഇന്ന് (ഞായര്‍) പുലര്‍ച്ചെ ഇന്ത്യന്‍ സമയം രണ്ടു മണിക്കാണ് മരിച്ചത്. ഭാര്യ: ബിന്‍സിയ (തിരുവമ്പാടി). മകന്‍: മുഹമ്മദ് ഷൈബിന്‍ (രണ്ടര വയസ്). സഹോദരങ്ങള്‍: മുഹമ്മദ് ഷഫീഖ് (റിയാദ്), ഹൈറുന്നിസ.

Leave A Reply

Your email address will not be published.