അയര്‍ക്കുന്നം പുന്നത്തുറ സെന്റ് തോമസ് പള്ളി വികാരി കിണറ്റില്‍ മരിച്ചനിലയില്‍

0

കോട്ടയം: അയര്‍ക്കുന്നം പുന്നത്തുറ സെന്റ് തോമസ് പള്ളി വികാരി ഫാ. ജോര്‍ജ് എട്ടുപറയിലിനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. 55 വയസ്സായിരുന്ന ഇദ്ദേഹത്തെ ഇന്നലെ വൈകിട്ട് മുതല്‍ കാണ്‍മാനില്ലെന്ന് പരാതിയുണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലിലാണ് പള്ളി വളപ്പിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. എടത്വ സ്വദേശിയാണ് മരിച്ച വൈദികന്‍.

വിദേശത്തായിരുന്ന ഇദ്ദേഹം അടുത്തകാലത്ത് തിരിച്ചെത്തിയാണ് ചങ്ങനാശേരി അതിരുപതയുടെ കീഴിലുള്ള പുന്നത്തുറ പള്ളിയില്‍ ചുമതലയേല്‍ക്കുന്നത്. മുറി തുറന്നിട്ട നിലയിലായിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. സിസിടിവിയും ഓഫ് ചെയ്തുവച്ചിരിക്കുകയായിരുന്നുവെന്നും സൂചനയുണ്ട്. അതുകൊണ്ട് തന്നെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതേസമയം മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Leave A Reply

Your email address will not be published.