ഇന്ത്യയില്‍ നിന്നുള്ള ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തി

0

വാഷിംഗ്ടണ്‍: ഇന്ത്യയില്‍ നിന്നുള്ള ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി അമേരിക്ക. ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയിലുള്ള വ്യോമയാന കരാറുകള്‍ക്ക് വിരുദ്ധമാണ് നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണം. വിദേശത്തുനിന്നുള്ള തൊഴിലാളികള്‍ക്കുള്ള വിവിധ വിസകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് തിങ്കളാഴചയാണ്.

ഇതിനൊപ്പമാണ് ഇന്ത്യയില്‍ നിന്നുള്ള പ്രത്യേക വിമാനങ്ങള്‍ക്കും യു.എസ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഒഴിപ്പിക്കലിന്റെ പേരില്‍ ഇന്ത്യ സാധാരണ സര്‍വീസാണ് നടത്തുന്നത്. ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന നടപടി അനുചിതവും വിവേചനപരമായ പ്രവൃത്തിയുമാണെന്ന് യു.എസ് സര്‍ക്കാര്‍ പറയുന്നു. അമേരിക്കന്‍ വിമാനങ്ങള്‍ക്കും സമാനമായ അനുമതി നല്‍കുന്നില്ല.

മേയ് 29ന് ഇതുസംബന്ധിച്ച് ഇന്ത്യയെ നയതന്ത്ര തലത്തില്‍ പ്രതിഷേധം അറിയിച്ചിരുന്നു. കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് അമേരിക്കയില്‍ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ എയര്‍ ഇന്ത്യ സര്‍വീസ് നടത്തിയെന്നും യാത്രക്കാര്‍ക്ക് ടിക്കറ്റ് വില്‍പ്പന നടത്തിയെന്നും യു.എസ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞു. എന്നാല്‍ ഇത്തരം നടപടികള്‍ അനാരോഗ്യകരമായ മത്സരം സൃഷ്ടിക്കുമെന്നും യു.എസ് ഡിപ്പാര്‍ട്ട്മെന്റ് പറയുന്നു.

30ന് ശേഷം വിലക്ക് നിലവില്‍ വരും. പ്രത്യേക സര്‍വീസുകള്‍ നടത്തുന്നതിന് മുന്‍പ് ഇന്ത്യന്‍ വിമാന കമ്പനികള്‍ യു.എസ് ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റിന്റെ അനുമതി തേടണം. സൂക്ഷ്മമായ പരിശോധന ആവശ്യമാണ്. യു.എസില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണവും പിന്‍വലിക്കുന്നതാണ്.

Leave A Reply

Your email address will not be published.