ദക്ഷിണ മെക്സിക്കോയില്‍ ഭൂചലനം : അഞ്ചു പേര്‍ മരിച്ചു

0

മെക്സിക്കോ സിറ്റി: കൊവിഡ് ഏറ്റവും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ദക്ഷിണ മെക്സിക്കോയിലെ ഹൗതുല്‍കോയിലുണ്ടായ ഭൂചലനത്തില്‍ അഞ്ച് മരണം. പ്രദേശിക സമയം ചൊവ്വാഴ്ച രാവിലെ 10.29 ഓടെ റിക്ടര്‍ സ്‌കെയിലില്‍ 7.4 രേഖപ്പെടുത്തിയ തീവ്രതയേറിയ ഭൂചലനത്തെ തുടര്‍ന്ന് മെക്സിക്കോ നഗരത്തിലെ കെട്ടിടങ്ങള്‍ക്ക് വരെ കുലുക്കം അനുഭവപ്പെട്ടു.

തുടര്‍ന്ന് ആയിരക്കണക്കിന് ആളുകള്‍ കെട്ടിടങ്ങളില്‍ നിന്ന് ഇറങ്ങിയോടി. ഹൗതുല്‍കോയില്‍ കെട്ടിടം ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചതായി പ്രസിഡന്റ് ആന്‍ഡ്രൂസ് മാനുവല്‍ ലോപസ് ഒബ്രഡോര്‍ വ്യക്തമാക്കി. തീവ്രതയേറിയ ഭൂചലനമാണെങ്കിലും കെട്ടിടങ്ങള്‍ക്ക് കാര്യമായ നാശനഷ്ടം ഉണ്ടായിട്ടില്ല. ജനാലകളുടെ ചില്ലുകള്‍ തകരുകയും ഭിത്തികള്‍ക്ക് വിള്ളലുകള്‍ ഉണ്ടാവുകയും മാത്രമാണ് ചെയ്തത്. 1985നു ശേഷം ഇതാദ്യമായാണ് 7ന മുകളില്‍ തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടത്. 1985ലുണ്ടായ 8.0 തീവ്രതയുള്ള ഭൂകമ്പത്തില്‍ 10,000ഓളം പേര്‍ മരണപ്പെട്ടിരുന്നു.

Leave A Reply

Your email address will not be published.