നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച നാലു പേര്‍ അറസ്റ്റിലായി

0

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച നാലു പേര്‍ അറസ്റ്റിലായി. കാസര്‍ഗോഡുള്ള ടിക് ടോക് താരത്തിന് വിവാഹ ആലോചനയെന്ന് പറഞ്ഞാണ് ആറ് പേരടങ്ങുന്ന സംഘം ഷംന കാസിമിന്റെ വീട്ടില്‍ എത്തുന്നത്. തുടര്‍ന്ന് വീട്ടിലെത്തിയ സംഘം നടിയുടെ വീടും പരിസരവും വീഡിയോയില്‍ പകര്‍ത്തി. തുടര്‍ന്ന് നടിയുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ പല പ്രാവശ്യം ഇവര്‍ ഫോണിലൂടെ നടിയെ വിളിച്ചു.

കരിയര്‍ നശിപ്പിക്കാതിരിക്കാന്‍ ലക്ഷങ്ങള്‍ ചോദിച്ചുവെന്നാണ് വിവരം. ഷംനയുടെ മാതാവ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. പിന്നീട് ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തില്‍ വാടാനപ്പിള്ളി സ്വദേശി റഫീഖ് (30), കടവന്നൂര്‍ സ്വദേശി രമേശ് (35), കൈപ്പമംഗലം സ്വദേശി ശരത്ത് (25), ചേറ്റുവ സ്വദേശി അഷ്‌റഫ് (52) എന്നിവരാണ് പിടിയിലായത്.

Leave A Reply

Your email address will not be published.