ഒമര്‍ ലുലു സംവിധാനത്തില്‍ പുതിയ ചിത്രത്തിന്റെ പ്രി പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങി

0

ഒമര്‍ ലുലു സംവിധാനത്തില്‍ പുതിയ ചിത്രത്തിന്റെ പ്രി പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങി. ചിത്രത്തിന്റെ ജോലി തുടങ്ങുന്നുവെന്ന് വ്യക്തമാക്കി ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുകയാണ് ഒമര്‍ ലുലു. പവര്‍ സ്റ്റാര്‍ എന്ന ചിത്രത്തില്‍ നായകന്‍ ബാബു ആന്റണിയാണ്.

ഡെന്നിസ് ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ. നായികയോ പാട്ടുകളോ ചിത്രത്തിലില്ല. ബാബു ആന്റണിക്കൊപ്പം ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടും. പവര്‍ സ്റ്റാര്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. കൊക്കെയ്ന്‍ വിപണിയാണ് സിനിമയുടെ ബാക്ക്‌ഡ്രോപ്പ്. മംഗലാപുരവും കാസര്‍ഗോഡും കൊച്ചിയുമാണ് ലൊക്കേഷനുകള്‍ എന്ന് ഒമര്‍ ലുലു പറഞ്ഞിരുന്നു.

Leave A Reply

Your email address will not be published.