ലോകത്താകമാനം കൊവിഡ് രോഗബാധിതരുടെ എണ്ണം 97 ലക്ഷം കടന്നു ; മരണസംഖ്യ 4.9 ലക്ഷമായി

0

ജനീവ: ലോകത്താകമാനം കൊവിഡ് രോഗബാധിതരുടെ എണ്ണം 97 ലക്ഷം കടന്നു. മരണസംഖ്യ 4.9 ലക്ഷമായി. അമേരിക്ക, ഇന്ത്യ എന്നിവിടങ്ങളിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ പുതിയ രോഗബാധിതര്‍ എത്തിയത്. അമേരിക്ക, ബ്രസീല്‍, മെക്സിക്കോ, ഇന്ത്യ എന്നിവിടങ്ങളിലാണ് മരണങ്ങളില്‍ ഭൂരിഭാഗവും. 52.8 ലക്ഷത്തോളം പേര്‍ രോഗമുക്തരായി. 39 ലക്ഷത്തോളം പേര്‍ ചികിത്സയിലാണ്. അമേരിക്കയില്‍ ഒരിടവേളയ്ക്കു ശേഷം പ്രതിദിന മരണം രണ്ടായിരം കടന്നു.

ബ്രസീലില്‍ 500നു മുകളിലും മെക്സിക്കോയില്‍ ആയിരത്തിനു മുകളിലും ഇന്ത്യയില്‍ നാനൂറോളം പേരും കഴിഞ്ഞ മണിക്കൂറുകളില്‍ മരിച്ചു. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 25 ലക്ഷത്തിനു മുകളിലായി. ഒരു ദിവസത്തിനുള്ളില്‍ 20,000നു മുകളില്‍ പുതിയ രോഗികള്‍ എത്തി. 1,26,000 പേര്‍ മരണമടഞ്ഞു. ബ്രസീലില്‍ 1,233,147 പേര്‍ രോഗികളായപ്പോള്‍ 55,054 പേര്‍ മരിച്ചു.

റഷ്യയില്‍ 613,994 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 8,605 പേര്‍ മരിച്ചു. ഇന്ത്യയില്‍ 491,170 പേരിലേക്ക് വൈറസ് ബാധയെത്തി.15,308 പേര്‍ ഇതുവരെ മരിച്ചു. ബ്രിട്ടണില്‍ 307,980 പേര്‍ രോഗികളായപ്പോള്‍ 43,230 പേര്‍ മരിച്ചു. സ്പെയിനില്‍ രോഗികളുടെ എണ്ണവും മരണനിരക്കും ഉയരുകയാണ്. ഇതുവരെ 294,566 പേര്‍ രോഗബാധിതരായപ്പോള്‍ 28,330 പേര്‍ മരണമടഞ്ഞു. ഇറ്റലിയില്‍ 239,706 പേര്‍ രോഗികളായി. 34,678 പേര്‍ മരണമടഞ്ഞു. ഇറാനില്‍ മരണം 10,000 കടന്നു. ഇതുവരെ 215,096 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 10,130 പേര്‍ മരണമടഞ്ഞു.

Leave A Reply

Your email address will not be published.