കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ വയോധിക ആശുപത്രിയില്‍ ആത്മഹത്യ ചെയ്തു

0

ബംഗലൂരു: കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ വയോധിക ആശുപത്രിയില്‍ ആത്മഹത്യ ചെയ്തു. ബംഗലൂരുവിലെ കെ.സി ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞ രാത്രി 60 വയസ്സുള്ള രോഗിയാണ് ആത്മഹത്യ ചെയ്തത്.

ജൂണ്‍ 18നാണ് മരുമകള്‍ക്കും കൊച്ചുമകനുമൊപ്പം ഇവര്‍ ആശുപത്രിയില്‍ എത്തിയത്. പുലര്‍ച്ചെ രണ്ടു മണിയോടെ ശുചിമുറിയില്‍ പോയ വൃദ്ധ തിരിച്ചെത്തിയില്ല. അന്വേഷിച്ചുചെന്ന മരുമകളാണ് വൃദ്ധയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

Leave A Reply

Your email address will not be published.